As many as 51 MPs and MLAs have declared cases of crime against women, including of alleged rape and abduction, a study said on wednesday. Of the 51, 48 are Members of Legislative Assembly and three are Members of Parliament said a study by Association for Democratic Reforms, a non government organisation working for electoral reforms
സ്ത്രീ സുരക്ഷ രാജ്യം നേരിടുന്ന പ്രധാന പ്രശ്നമാണ്. ലോകത്തിന് മുമ്പില്‍ ഇന്ത്യ പല ഘട്ടത്തിലും തലകുനിക്കേണ്ടി വന്നത് സ്ത്രീകള്‍ അപമാനിക്കപ്പെട്ട സംഭവത്തിലാണ്. ദില്ലിയിലെ നിര്‍ഭയ കേസ് ആരും മറന്നിട്ടില്ല. ഈ സംഭവം പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചെങ്കിലും സ്ത്രീ സുരക്ഷ ഇപ്പോഴും വെല്ലുവിളിയായി തന്നെ തുടരുന്നു. സ്ത്രീകളെ ആക്രമിക്കുന്നതിലും അപമാനിക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടിക്കാരും മോശക്കാരല്ല. ഇതുസംബന്ധിച്ച പുതിയ കണക്കു പുറത്തുവിട്ടരിക്കുകയാണ് സര്‍ക്കാരിതര സംഘടനയായ അസോസിയേഷന്‍ ഫോണ്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍). കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണെന്നതില്‍ സംശയമില്ല.
സ്ത്രീകളെ ആക്രമിച്ചതില്‍ പാര്‍ലമെന്റംഗങ്ങളും നിയമസഭാ അംഗങ്ങളുമുണ്ട്. നിയമസഭാ അംഗങ്ങളാണ് കൂടുതല്‍. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകള്‍ ഇവര്‍ക്കെതിരേയുണ്ട്.